എന്നിട്ടും അവള്‍ അക്ഷരങ്ങളെ അറിഞ്ഞു; കഥകളും കവിതകളും എഴുതി

റംഷീല റംഷി

ഒപ്പമുള്ളവര്‍ ബാഗും കുടയും പിടിച്ച് ദൂരക്കാഴ്ചകളിലേക്ക് മറയുമ്പോള്‍, ഉമ്മറത്തെ കസേരയില്‍ അവള്‍ ഒറ്റപ്പെട്ടുപോയിരുന്നു.

ളിച്ചുചിരിച്ച്, തോളില്‍ സ്‌കൂള്‍ബാഗുമായി കൂടപ്പിറപ്പുകള്‍ കുസൃതി പറഞ്ഞും ഓടിയും സ്‌കൂളുകളിലേക്ക് പോകുന്ന ആ പ്രഭാതങ്ങള്‍... അന്ന് വീടിന്റെ ഉമ്മറപ്പടിയില്‍ അനങ്ങാനാവാതെ അവളങ്ങനെ ഇരിക്കുമായിരുന്നു- ഷെജീന.