ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വനിതാ നിവേദകര്‍ പുലര്‍ത്തിയ സൂക്ഷ്മതയും സത്യസന്ധതയും ഏറെ ശ്രദ്ധേയമാണ്.
ഇസ്ലാമിക ചരിത്രത്തില്‍ പുരുഷന്മാര്‍ക്കൊപ്പം തന്നെ ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നതിലും വിജ്ഞാനം കൈമാറുന്നതിലും സ്ത്രീകള്‍ മുന്‍പന്തിയിലായിരുന്നു. ഹദീസ് വിജ്ഞാനീയത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരേ മാനദണ്ഡങ്ങളാണ് പണ്ഡിതര്‍ നിശ്ചയിച്ചിരുന്നത്. ഒരു സ്ത്രീ റിപ്പോര്‍ട്ട് ചെയ്തു എന്നതുകൊണ്ട് മാത്രം ആ ഹദീസിനെ ആരും തള്ളിക്കളഞ്ഞിട്ടില്ല.
