അവസാനത്തെ പേജ് മറിയുമ്പോള്‍

സുരഭി

നമ്മള്‍ ഈ ഭൂമുഖത്തു നിന്നൊരുനാള്‍ മാഞ്ഞുപോകുന്നതിനെ കുറിച്ചു ശാന്തമായി ആലോചിക്കാന്‍ കഴിയുമോ!

പ്രമുഖ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ അരുണ്‍ഷൂരി മരണത്തെ നേരിടേണ്ടത് എങ്ങനെയെന്ന് ചര്‍ച്ച ചെയ്യുന്നൊരു പുസ്തകം (പ്രിപ്പയറിംഗ് ഫോര്‍ ഡെത്ത്) എഴുതിയിട്ടുണ്ട്. മഹാന്മാരുടെ മരണാവസ്ഥകളും വ്യക്തിപരമായ അുഭവങ്ങളും ശാസ്ത്ര നിരീക്ഷണങ്ങളുമെല്ലാം ചേര്‍ത്താണദ്ദേഹം വിഷയം അവതരിപ്പിക്കുന്നത്.