സ്നേഹം കൊണ്ട് മാത്രം മറ്റൊരാളുടെ ജീവിതം നഷ്ടപ്പെട്ടുപോകുമ്പോള്‍

ജിഷ എന്‍ പി

രോഗത്തിന്റെയും വൈകല്യത്തിന്റെയും പരിചരണത്തിന്റെയും ഭാരം ദിവസവും ചുമക്കുന്ന മറ്റൊരാളുണ്ട്; പരിചാരകന്‍ അഥവാ കെയര്‍ ഗിവര്‍.

രു വീട്ടില്‍ ഓട്ടിസം ബാധിച്ച ഒരു കുട്ടിയുണ്ടാകാം. മറ്റൊരിടത്ത് സെറിബ്രല്‍ പാള്‍സിയുള്ള മകനെ വര്‍ഷങ്ങളായി എടുത്തുയര്‍ത്തിയും കുളിപ്പിച്ചും ഭക്ഷണം കൊടുത്തും ജീവിക്കുന്ന ഒരു അമ്മയുണ്ടാകാം. വേറൊരു വീട്ടില്‍ കിടപ്പിലായ വൃദ്ധനായ പിതാവിനെ പരിചരിക്കുന്ന മകളോ ഭാര്യയോ ഉണ്ടാകാം.