പാഠപുസ്തകത്തിലെ അറിവ് മാത്രമല്ല, ജീവിതത്തിനാവശ്യമായ പൊതുവിദ്യയും വിദ്യാര്‍ഥികള്‍ക്ക് കൈമാറാന്‍ അധ്യാപകര്‍ക്ക് സാധിക്കണം. അവര്‍ പഠിപ്പിക്കുന്നത് ജീവിതത്തെ നേരിടാനുള്ള ധൈര്യവും മൂല്യങ്ങളും കൂടിയാണ്.
സമൂഹത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും പിന്നില്‍ അധ്യാപകരുടെ കൂടി ഉജ്വലമായ പരിശ്രമവും ത്യാഗവുമുണ്ട്. അവര്‍ പഠിപ്പിക്കുന്നത് വെറും അക്ഷരജ്ഞാനം മാത്രമല്ല, ജീവിതത്തെ നേരിടാനുള്ള ധൈര്യവും മൂല്യങ്ങളും കൂടിയാണ്. സമൂഹത്തിനുവേണ്ടി ഉത്തരവാദിത്തമുള്ള, മൂല്യബോധമുള്ള വ്യക്തികളായി വിദ്യാര്‍ഥികളെ വളര്‍ത്തുന്ന പ്രവൃത്തിയാണ് അധ്യാപകന്റെ യഥാര്‍ഥ ദൗത്യം.
പാഠപുസ്തകത്തിലെ അറിവ് മാത്രമല്ല, ജീവിതത്തിനാവശ്യമായ പൊതുവിദ്യയും വിദ്യാര്‍ഥികള്‍ക്ക് കൈമാറാന്‍ അധ്യാപകര്‍ക്ക് സാധിക്കണം. സത്യസന്ധത, കരുണ, സഹിഷ്ണുത, അനുസരണം പോലുള്ള മൂല്യങ്ങള്‍ വിദ്യാര്‍ഥികളില്‍ വളര്‍ത്താനുള്ള ക്രിയാത്മക ഇടപെടലുകള്‍ ഉണ്ടാവണം. വിദ്യാര്‍ഥികളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവ വളരാന്‍ സഹായിക്കുകയും ആത്മവിശ്വാസം നല്‍കുകയും വേണം.
അതിലൂടെ വിദ്യാര്‍ഥിയുടെ സമഗ്രമായ വ്യക്തിത്വ വികസനം സാധ്യമാക്കണം. തന്റെ ജീവിതത്തിലും പെരുമാറ്റത്തിലും നല്ല മാതൃകയായി അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളുടെ മുന്നില്‍ നില്‍ക്കാന്‍ സാധിക്കണം. ഓരോ വിദ്യാര്‍ഥിയുടെയും സാഹചര്യങ്ങള്‍ മനസ്സിലാക്കി പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും അധ്യാപകര്‍ക്ക് സാധിക്കണം.
നല്ല പൗരന്മാരായി വളരാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുകയും സാമൂഹിക ഉത്തരവാദിത്തം ബോധ്യപ്പെടുത്തുകയും വേണം. വിദ്യാര്‍ഥികളോട് മതം, ജാതി, ലിംഗം, സാമൂഹിക സ്ഥാനം എന്നിവ നോക്കാതെ ഒരുപോലെ പെരുമാറണം. പഠനത്തില്‍ കര്‍ശനമായ സമീപനത്തോടൊപ്പം സ്‌നേഹവും കരുതലും പുലര്‍ത്തണം. ശാസനയും സ്‌നേഹവും സംയോജിപ്പിക്കാനാവണം.
വിദ്യാഭ്യാസത്തിലും കരിക്കുലത്തിലും ബോധനരീതികളിലും വലിയ പരീക്ഷണങ്ങളും മാറ്റങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. അത് ആദ്യം തിരിച്ചറിയേണ്ടത് അധ്യാപകരാണ്.
പഠിപ്പിക്കുന്ന രീതിയില്‍ പുതുമകളും സാങ്കേതിക വിദ്യകളും ഉള്‍പ്പെടുത്താന്‍ അധ്യാപകന്‍ സന്നദ്ധനായില്ലെങ്കില്‍ പുതിയ ക്ലാസ് മുറിയില്‍ അയാള്‍ക്ക് നിലനില്‍ക്കാനാവില്ല. അധ്യാപകന്‍ സ്വയം പഠിക്കുകയും പുതുക്കുകയും ചെയ്യുമ്പോഴാണ് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അറിവ് നല്‍കാന്‍ സാധിക്കുക.
സപ്തംബര്‍ 5 അധ്യാപക ദിനമാണ്. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ദാര്‍ശനികനും വിദ്യാഭ്യാസചിന്തകനുമായ ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്.
വിദ്യാഭ്യാസത്തിലും കരിക്കുലത്തിലും ബോധനരീതികളിലും വലിയ പരീക്ഷണങ്ങളും മാറ്റങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. അടിസ്ഥാനപരമായി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കണ്ടെത്താനാണിവയൊക്കെ എന്ന് ആദ്യം തിരിച്ചറിയേണ്ടത് അധ്യാപകരാണ്. അധ്യാപനം വെറുമൊരു ജോലിയല്ല.