രോഗം, രോഗി, പരിചരണം: ഒപ്പമുള്ള മനുഷ്യര്‍ക്ക് എന്തു ചെയ്യാനുണ്ട്


രോഗം ദൈവിക ശിക്ഷയോ രോഗി പാപിയോ അല്ല. ഒരാള്‍ രോഗിയായാല്‍ അവനോട് സമൂഹത്തിന് ചില ബാധ്യതകളുണ്ട്.

'മനുഷ്യനെ നാം കൂടിച്ചേര്‍ന്ന ദ്രവകണത്തില്‍ നിന്ന് സൃഷ്ടിച്ചു, നമുക്ക് അവനെ പരീക്ഷിക്കാന്‍ വേണ്ടി. നാം അവനെ കേള്‍വിയും കാഴ്ചയുമുള്ളവനാക്കി.' സൂറഃ അദ്ദഹ്‌റിലെ രണ്ടാം വചനം മനുഷ്യസൃഷ്ടിപ്പിലെ അല്ലാഹുവിന്റെ ലക്ഷ്യം വ്യക്തമാക്കുന്നുണ്ട്.