നാടന്‍ കളികള്‍ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും വ്യക്തിത്വവികാസത്തിനും ഉപകരിക്കും.
വേനല്‍ക്കാലം വെറുമൊരു ഒഴിവുകാലമല്ല, പുതുതലമുറയുടെ വ്യക്തിത്വവും ബന്ധങ്ങളും രൂപപ്പെടുത്തിയെടുക്കേണ്ട വസന്തകാലമാണ്. പല വീടുകളിലും അവധിക്കാലം മൊബൈല്‍ സ്‌ക്രീനുകളിലേക്ക് ചുരുങ്ങിപ്പോകുന്നുണ്ട്. അര്‍ഥപൂര്‍ണമായ അവധിക്കാലം സൃഷ്ടിക്കാന്‍ രക്ഷിതാക്കള്‍ കരുതിക്കൂട്ടി ചില ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്.
