മക്ക വിട്ട് യസ്രിബിന്റെ മണ്ണില്‍ കാലുകുത്തുമ്പോള്‍ നിറകണ്ണുകളോടെ തിരിഞ്ഞുനോക്കി വിതുമ്പുകയായിരുന്നു പുണ്യദൂതന്‍.
ദാറുന്നദ്വയില്‍ ഖുറൈശികളുടെ ആലോചനാ സഭ ചേര്‍ന്നു. വിഷയം അല്‍അമീന്‍ തന്നെ. മക്കയില്‍ ഇസ്ലാം നാള്‍ക്കുനാള്‍ ശക്തിയാര്‍ജിക്കുകയാണ്. ഇതിനു പുറമേ മക്കയിലെ മുസ്ലിംകള്‍ക്ക് അഭയം നല്‍കും വിധം മദീനക്കാരുമായി കരാറുണ്ടാക്കുകയും ചെയ്തിരിക്കുന്നു മുഹമ്മദ്.
