അതിജീവനത്തിന്റെ കരളുറപ്പുള്ള പാഠങ്ങള്‍

ഷിഫ്‌ല സി

മികച്ച ഭിന്നശേഷി ജീവനക്കാരിക്കുള്ള സംസ്ഥാന പുരസ്‌കാര നിറവില്‍ നില്‍ക്കുന്ന, പ്രതിസന്ധികളെ പുഞ്ചിരിച്ചു നേരിട്ട ഫൗസിയയുടെ കഥ.

മ്പതാം വയസ്സില്‍ കാലുകളെ മസ്‌കുലര്‍ ഡിസ്ട്രോഫി എന്ന രോഗം കവര്‍ന്നെടുക്കുമ്പോള്‍, ഫൗസിയ കരുതിയത് തന്റെ ലോകം വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ അവസാനിക്കുമെന്നാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം, പ്രതിസന്ധികളെ പുഞ്ചിരി കൊണ്ട് നേരിട്ട ഫൗസിയ, കേരളത്തിലെ മികച്ച ഭിന്നശേഷി ജീവനക്കാരിക്കുള്ള സംസ്ഥാന പുരസ്‌കാരത്തിന്റെ നിറവില്‍ നില്‍ക്കുന്നു.