വരുമാനം നേടുക എന്നതിലുപരി ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള കരുത്താണ് സാമ്പത്തിക സ്വയംപര്യാപ്തത.
ആധുനിക സമൂഹത്തില്‍ വ്യാപകമായി ചര്‍ച്ച ചെയ്യുന്ന രണ്ടു പ്രധാന ആശയങ്ങളാണ് സ്ത്രീ ശാക്തീകരണവും സംരംഭകത്വവും. 14 നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും വ്യക്തിത്വപരവുമായ വളര്‍ച്ചയ്ക്ക് വ്യക്തമായ അടിത്തറ പാകിയ ദര്‍ശനമാണ് ഇസ്ലാം.
