ഹാജറയെന്ന അടിമപ്പെണ്ണിനെ ചരിത്രത്തിന്റെ വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്നത് സാറയാണ്. ലോകത്തിന്റെ ശ്രദ്ധാകേന്ദ്രവും മുസ്ലിംകളുടെ വിശുദ്ധ നഗരവുമായ മക്കയുടെ അടിക്കല്ലിടാനുള്ള നിയോഗം ഹാജറിനാണ് അല്ലാഹു നല്‍കിയത്.
ബൈബിളിലെ ഉല്‍പത്തി പുസ്തകത്തില്‍ ഇങ്ങനെ ഒരു കഥ പറയുന്നുണ്ട്:
''മക്കള്‍ ഇല്ലാത്തതിന്റെ സങ്കടം ഉള്ളിലമര്‍ത്തി പ്രാര്‍ഥനയിലലിഞ്ഞും ദൈവത്തിനു മുന്നില്‍ സദാ ആഗ്രഹം ബോധിപ്പിച്ചും കഴിയുകയാണ് അബ്രഹാം പ്രവാചകന്‍. ഒരിക്കല്‍ പ്രവാചകന്‍ രാത്രിയില്‍ തന്റെ കൂരയില്‍ ഉറങ്ങാന്‍ കിടന്നു. മയക്കത്തിലേക്കു വീഴവെ അദ്ദേഹം ഒരു വിളി കേട്ടു:
''കുടിലില്‍ നിന്ന് പുറത്തു വരൂ അബ്രഹാം.''