വിരുന്നുകളും സല്‍ക്കാരങ്ങളം കുടുംബജീവിതത്തിലും വ്യക്തിജീവിതത്തിലും ഉണ്ടാക്കുന്ന ഗുണഫലങ്ങള്‍ നിസ്സാരമല്ല.
ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുകൂടുന്ന വിരുന്നുകളും സത്കാരങ്ങളും ബന്ധങ്ങളെ ഊഷ്മളമാക്കുന്നു. പരസ്പരം അടുത്തറിയാനും മനസ്സിലാക്കാനും സാഹചര്യമൊരുക്കുന്നു. തമ്മിലുള്ള വിശ്വാസവും സ്നേഹബന്ധവും ആഴത്തിലാവുന്നു. ഒരുമിച്ചുള്ള ആഘോഷങ്ങള്‍, ഭക്ഷണം, സംഭാഷണം എന്നിവ ബന്ധുക്കള്‍ക്കിടയില്‍ സൗഹാര്‍ദ അന്തരീക്ഷം രൂപപ്പെടുത്തുന്നു.
