സ്രഷ്ടാവിനെ സൃഷ്ടികളില്‍ നിന്ന് പൂര്‍ണമായി വേര്‍തിരിക്കുകയും, അവനെ അതുല്യനും ഏകനുമായി പ്രതിഷ്ഠിക്കുകയും ചെയ്യുന്നു തൗഹീദ്.
ഇസ്ലാമിലെ ഏകദൈവ വിശ്വാസത്തിന്റെ (തൗഹീദ്) അടിത്തറയെത്തന്നെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള കുതന്ത്രപരമായ ചില ചോദ്യങ്ങള്‍ കാലാകാലങ്ങളായി ഉയര്‍ന്നുവരാറുണ്ട്. അത്തരത്തില്‍ വസ്തുതാവിരുദ്ധമായ ഒരു വാദത്തെ ആസ്പദമാക്കി ഉന്നയിക്കപ്പെട്ട ഒരു ചോദ്യവും അതിന്റെ യാഥാര്‍ഥ്യവുമാണ് ഇവിടെ പരിശോധിക്കുന്നത്.
