ഡിജിറ്റല്‍ കാലത്ത് കുട്ടികളിലെ മൂല്യബോധം നിര്‍ണയിക്കപ്പെടുന്നത്!


ഉപദേശങ്ങളിലൂടെ മാത്രം മൂല്യങ്ങള്‍ പഠിപ്പിക്കാന്‍ കഴിയില്ല. കണ്ടും അനുഭവിച്ചുമാണ് കുട്ടികള്‍ ജീവിതമൂല്യങ്ങള്‍ സ്വായത്തമാക്കുന്നത്.

മനുഷ്യന്റെ വ്യക്തിത്വവികാസത്തിനു സഹായിക്കുന്ന വിദ്യാഭ്യാസമാണ് മൂല്യവിദ്യാഭ്യാസം. സത്യസന്ധത, കരുണ, സഹിഷ്ണുത, ഉത്തരവാദിത്തബോധം, പരസ്പര ബഹുമാനം, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ ഗുണങ്ങള്‍ വളര്‍ത്തുകയാണ് ഇതിന്റെ ലക്ഷ്യം.