നോമ്പ്; ദേഹിയും ദേഹവും ജീവിക്കുന്നിടവും കൂടി ശുഭ്രമാവണം


ശഅ്ബാന്‍ മൂന്നാം പക്ഷം തന്നെ റമാദാനെ വരവേല്‍ക്കാന്‍ ഒരുക്കം തുടങ്ങും. കുഞ്ഞു കുടിലുകളും ഓലമാടങ്ങളും മെഴുകിയും കഴുകിയും ചിതംവരുത്തും.

വിശ്വാസികള്‍ക്ക് റമദാന്‍ ആത്മീയതയുടെ പുഷ്‌കല കാലമാണ്. എന്നാണോ ഇസ്‌ലാമിന്റെ ആദി പ്രസരം കേരളത്തിന്റെ ഹരിത പുളിനങ്ങളെ ആശ്ലേശിച്ചത് അന്ന് തൊട്ട് നമ്മുടെ പിതാമഹന്മാര്‍ ഈ ആത്മീയ ഉര്‍വരതയെ സമ്പൂര്‍ത്തിയാക്കാന്‍ എന്നും ഉല്‍സാഹിച്ചിട്ടുണ്ട്.