കേരള മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസം; ഐക്യസംഘവും ഇസ്‌ലാഹീ പ്രസ്ഥാനവും എന്തു ചെയ്തു?

അബൂ ഹസ

അല്‍ബയാനില്‍ വന്ന ഫത്‌വ, അല്‍ഇസ്‌ലാഹില്‍ പ്രസിദ്ധീകരിച്ച ഇ കെ മൗലവിയുടെ സുദീര്‍ഘ ലേഖനം തുടങ്ങിയവ വിശകലനം ചെയ്യുന്നു

കേരളത്തിലെ മുസ്‌ലിം സമൂഹത്തെ വൈജ്ഞാനികമായും വിദ്യാഭ്യാസപരമായും സാമൂഹികമായും മുന്നോട്ടു നയിക്കുന്നതില്‍ കേരള മുസ്‌ലിം ഐക്യസംഘവും അതിന്റെ തുടര്‍ച്ചയായി വളര്‍ന്ന ഇസ്‌ലാഹീ പ്രസ്ഥാനവും വഹിച്ച പങ്ക് നവോത്ഥാന ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമാണ്.