അയ്യായിരത്തിലേറെ വര്‍ഷമായി ജനങ്ങള്‍ കുടിക്കുന്ന സംസം ഇപ്പോഴും ഒട്ടും കുറയാതെ ദാഹജലം ചുരത്തുന്നുവെന്നത് അത്ഭുതമാണ്.
വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും അനശ്വര ചരിത്രമാണ് സംസം വെള്ളത്തിന് പിന്നിലുള്ളത്. വിശുദ്ധ ഖുര്‍ആന്‍ 3:97ല്‍ പറയുന്ന 'ആയാത്തുന്‍ ബയ്യിനാത്ത് (آيَاتٌ بَيِّنَاتٌ) എന്നതില്‍ സംസം ഉള്‍പ്പെടുന്നു എന്ന് മുഫസ്സിറുകള്‍ പറയുന്നുണ്ട്.
