പാപം മനുഷ്യസഹജമെന്നപോലെ പാപം തിരിച്ചറിഞ്ഞ് അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക എന്നത് സത്യവിശ്വാസിയുടെ ഗുണമാണ്.
തൗബ ഒരു പെരുമാറ്റമാണ്. ഖുര്‍ആനും തിരുനബിചര്യയും പ്രേരിപ്പിച്ച കര്‍മമാണ്. ഇഹലോക ക്ഷേമവും പരലോക മോക്ഷവും ലഭിക്കാന്‍ അല്ലാഹു നിശ്ചയിച്ച സുസ്ഥിര സംവിധാനവും നിര്‍ബന്ധ കര്‍മവുമാണിത്. നബി പറഞ്ഞു: ''തൗബ ചെയ്യുന്നവന്‍ യാതൊരു പാപവും ഇല്ലാത്തവനെപ്പോലെയാകുന്നു'' (ഇബ്‌നുമാജ).
