ഖുര്‍ആന്റെ വിശ്വാസധാര മുറുകെ പിടിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ സഹായവും പ്രതാപവും ഉണ്ടായിരിക്കുമെന്നു ബദ്ര്‍ പഠിപ്പിക്കുന്നു.
മക്കയിലെ ബഹുദൈവ വിശ്വാസികള്‍ ഓരോ ഗോത്രത്തില്‍ നിന്നു ഓഹരി സ്വരൂപിച്ച് എല്ലാവരുടെയും പങ്കാളിത്തത്തോടെ ഒരു വലിയ കച്ചവടസംഘത്തെ ശാമിലേക്ക് നിയോഗിക്കുന്നു. അതിന്റെ ലാഭം മുസ്ലിംകളുടെ നാശത്തിനു വേണ്ടി ഉപയോഗിക്കുമെന്നാണ് അവരുടെ പ്രഖ്യാപനം. പവാചകനും സ്വഹാബത്തും സിറിയയില്‍ നിന്നു മക്കയിലേക്കു മടങ്ങുന്ന ഖുറൈശി കച്ചവടസംഘത്തെ തടയാന്‍ തീരുമാനിച്ചു.
