ഹദീസ് സ്വീകരണം, നിരാകരണം എന്ന ദ്വന്ദ്വങ്ങളില്‍ മാത്രം ഹദീസുകളോടുള്ള സമീപനത്തെ ചുരുക്കിക്കെട്ടുന്ന തെറ്റായ പ്രവണതയെ പ്രശ്‌നവത്കരിക്കുകയാണിവിടെ.
ഹദീസുകളുടെ പ്രത്യക്ഷ അര്‍ഥത്തോടൊപ്പം അതിന്റെ ഉദ്ദേശ്യലക്ഷ്യവും പശ്ചാത്തലവും കൂടി പരിഗണിച്ചുകൊണ്ടുള്ള വ്യാഖ്യാനങ്ങള്‍ പണ്ഡിതലോകത്ത് സാധാരണയാണ്. സുന്നത്തിനെ മൊത്തമായി തള്ളുകയോ സുന്നത്തിനെ പ്രമാണമായി സ്വീകരിക്കേണ്ടതില്ല എന്നു വാദിക്കുകയോ ചെയ്യുന്ന പ്രവണതയാണ് ഹദീസ് നിഷേധം.
