അറബിക് തഫ്‌സീര്‍: ഉദ്ഭവം, വളര്‍ച്ച, വികാസം


ഖുര്‍ആനിലെ ചില ഭാഗങ്ങളെ മറ്റു ചില ഭാഗങ്ങള്‍ വിശദീകരിക്കുന്നു എന്നത് ഖുര്‍ആന്‍ വ്യാഖ്യാനശാസ്ത്രത്തിലെ അംഗീകൃത തത്വമാണ്.

മൂടിവെച്ചത് തുറക്കുക, വെളിവാക്കുക, വ്യക്തമാക്കുക, വിവരിക്കുക എന്നീ അര്‍ഥങ്ങളുള്ള പദമാണ് തഫ്‌സീര്‍. ഖുര്‍ആന്‍ തഫ്‌സീര്‍ എന്ന പദം വിവരണം എന്ന അര്‍ഥത്തിലാണ് പ്രയോഗിച്ചത്.