ആ യാത്രികന്‍ ഉറക്കില്‍ നിന്നെഴുന്നേറ്റപ്പോള്‍ ഒട്ടകത്തെ കാണാനില്ല. അദ്ദേഹം പരിഭ്രാന്തനായി. ഭക്ഷണവും വെള്ളവുമെല്ലാം ഒട്ടകപ്പുറത്താണ്. ഒട്ടകത്തെ അന്വേഷിച്ച് അങ്ങോട്ടുമിങ്ങോട്ടും ഓടി.
യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ഒരു നല്ല മനുഷ്യന്‍ ഉണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് അദ്ദേഹം യാത്ര ചെയ്യും. ഒരു ദിവസം ഒരു യാത്രയ്ക്കായി അയാള്‍ തന്റെ ഒട്ടകത്തെ ഒരുക്കിനിര്‍ത്തി. ഭക്ഷണപാനീയങ്ങളും യാത്രയ്ക്ക് ആവശ്യമായ കാര്യങ്ങളും അദ്ദേഹം ഒട്ടകപ്പുറത്തേറ്റി.
