ഗൂഗിളുമ്മ


'നല്ല മനുഷ്യനാവാന്‍ നോക്ക്. ബാക്കിയൊക്കെ പിന്നാലെ വരും.' വാക്കുകള്‍ കേട്ട് ക്യാമറയ്ക്ക് പിന്നില്‍ നിന്ന യൂട്യൂബര്‍ തലകുനിച്ചു.

കുഞ്ഞാമിനുമ്മ പതിവുപോലെ മുറുക്കിച്ചുവപ്പിച്ച് നീട്ടിത്തുപ്പി. മുറ്റത്തെ മാവിന്‍ചുവട്ടിലിരുന്ന പട്ടി അതു കണ്ട് ഒരടി പിന്നോട്ട് മാറി.
'അല്ലാഹു കാത്തു... ഇന്ന് കാറ്റ് വടക്കോട്ടാണ്'- കുഞ്ഞാമിനുമ്മ സ്വയം പറഞ്ഞു.