കാലം തെറ്റി മഴ തിമര്‍ത്തു പെയ്യുന്ന തണുപ്പുള്ള ഒരു രാത്രി. പകലിലെ ജോലിയുടെ ക്ഷീണം മാറ്റാന്‍, പുതപ്പ് തല വഴി മൂടി ഉറങ്ങാനുള്ള തയ്യാറെടുപ്പിനിടയിലായിരുന്നു ഉമ്മയുടെ നീട്ടിയുള്ള വിളി.
''കുട്ട്യേ... വാപ്പ ഇനീം വന്നിട്ടില്ല. നല്ല ഇടീം മയീം ഇണ്ട്. കൊടീം കൊണ്ടോയ്ട്ടില്ല, ഇജ്ജ് ഒന്ന് പോയ് നോക്കേ...''
