അവസാനിക്കാത്ത നിലവിളികള്‍


ഇതളുകള്‍ കൊഴിഞ്ഞ പൂക്കളെപ്പോലെ തകര്‍ന്നടിഞ്ഞ പടര്‍പ്പുകളില്‍ നിന്ന് കാലുകള്‍ മുന്നോട്ടുവെച്ച്, അവസാനിക്കാത്ത നിലവിളികള്‍ റബ്ബില്‍ അര്‍പ്പിച്ച്, മാറാത്ത പ്രാര്‍ഥനയും മരിക്കാത്ത ഓര്‍മകളുമായി, പുതുനാമ്പുകള്‍ക്ക് കൈത്താങ്ങാകാന്‍ അവള്‍ മുന്നോട്ടു നടന്നു.

സൂര്യകിരണങ്ങള്‍ പൂര്‍ണമായി പതിയാതെ കറുത്ത കാര്‍മേഘങ്ങളുടെ ഇരുള്‍ ആകാശത്ത് വട്ടമിട്ട് വീശിക്കൊണ്ടിരുന്ന സമയം. ചുടുചോരയുടെ ഗന്ധവും, അഭയം തേടി ദയനീയമായി നിലവിളിക്കുന്നവരുടെ കൂട്ടക്കരച്ചിലുകളും ചേര്‍ന്ന് ആ ഭൂമി ഒരു തീരാനോവായി മാറിയിരുന്നു.