ഒരു മൃഗം മൃഗമാകുന്നത് ജന്മംകൊണ്ടാണെങ്കില്‍ മനുഷ്യന്‍ യഥാര്‍ഥ മനുഷ്യനാകുന്നത് കേവലം ജന്മംകൊണ്ടല്ല.
ഭൂമിയില്‍ കോടാനുകോടി ജീവജാലങ്ങളുണ്ട്. എങ്ങനെ ജീവിക്കണമെന്ന് അവയ്‌ക്കെല്ലാമറിയാം. ഈച്ചയ്ക്കും പൂച്ചയ്ക്കും കോഴിക്കും കഴുതയ്ക്കുമെല്ലാം അതറിയാം. മയിലിനും മുയലിനും മാനിനും മീനിനുമൊന്നും ആരും അത് പഠിപ്പിക്കേണ്ടതില്ല.
