മരണചിന്ത: വിശ്വാസിയുടെ ആത്മീയ ജാഗ്രത

റഷാദ് വി പി

എന്തുകൊണ്ടാണ് നാം മരണത്തെ മറക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? ലൗകിക മോഹങ്ങളില്‍ മുഴുകിയ ഹൃദയത്തോടെ മരണത്തെ സ്മരിക്കുന്നത് ആത്മാവില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കില്ല.

ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ നാം വിസ്മരിച്ചുപോകുന്ന ഒന്നാണ് മരണം. ഇമാം ഗസാലി 'ഇഹ്‌യാ ഉലൂമിദ്ദീനി'ല്‍ ഓര്‍മിപ്പിക്കുന്നതുപോലെ, മരണം അതീവ ഗൗരവകരമായ ഒന്നാണ്. അതിന്റെ ആഘാതം നമ്മുടെ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമാണ്. മനുഷ്യര്‍ മരണത്തെക്കുറിച്ച് അശ്രദ്ധരാകുന്നത് അതിനെക്കുറിച്ചുള്ള സ്മരണയും ചിന്തയും കുറവായതുകൊണ്ടാണ്. നശ്വരമായ ഈ ലോകത്തെ ശാശ്വതമെന്നു കരുതി ജീവിക്കുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം മരണചിന്ത ഒരു വഴികാട്ടിയാണ്.