ഹൃദയം എന്ന 'തലക്കാവേരി'


നമ്മുടെ ചിന്തകളെ നിരീക്ഷിക്കാന്‍ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല. അവിടെയാണ് അവന്റെ ഈമാന്‍ എന്ന കാവല്‍.

ല്ലാഹുവിനു വേണ്ടി നിലകൊള്ളുകയും സഹജീവികള്‍ക്ക് മാതൃകയാവുകയും ചെയ്യുക എന്നതാണ് ഒരു മുസ്‌ലിം എന്ന നിലയില്‍ അല്ലാഹു നമ്മെ ഏല്‍പിച്ചിരിക്കുന്ന ഏറ്റവും വലിയ ഉത്തരവാദിത്തം. ഇത് ഭംഗിയായി നിര്‍വഹിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി അല്ലാഹു ഓര്‍മിപ്പിക്കുന്നത്, അവനെ ഹൃദയം കൊണ്ട് പൂര്‍ണമായും സ്വീകരിക്കണമെന്നാണ്.