ചില പ്രാര്‍ഥനകളെയും രീതികളെയും സ്ഥലങ്ങളെയും സമയങ്ങളെയും ഉത്തരം കിട്ടുന്നത് എന്ന നിലയില്‍ നബി(സ) പ്രത്യേകം പരിചയപ്പെടുത്തിയിട്ടുണ്ട്.
ഒരുപാട് ആശങ്കകളും ആവശ്യങ്ങളുമുള്ളവനാണ് മനുഷ്യന്‍. തന്റെ കഴിവുകളിലൂടെ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അവന് ശരണം തേടാനുള്ള കേന്ദ്രമാണ് എല്ലാ പരിമിതികള്‍ക്കും അതീതനും പ്രപഞ്ച സ്രഷ്ടാവുമായ ദൈവം, അഥവാ അല്ലാഹു.
