ഉള്ളിലെ സംഘര്ഷങ്ങളെല്ലാം കേള്ക്കാനും പരിഹാരം കാണാനും ഒരാളുണ്ടെന്ന ബോധ്യമാണ് ഭൂമിയിലെ ഏറ്റവും വലിയ സമാധാനം.
ജീവിതം ചിലപ്പോഴൊക്കെ വല്ലാത്തൊരു ഭാരമാണ്. ആരും കാണാത്ത ആരോടും തുറന്നുപറയാനാവാത്ത സങ്കടങ്ങളും ആശങ്കകളും കൊണ്ട് മനസ്സ് വീര്പ്പുമുട്ടുമ്പോള് മനുഷ്യന് വല്ലാതെ ഒറ്റപ്പെട്ടു പോകും. പ്രിയപ്പെട്ടവരോട് പോലും പൂര്ണമായി പങ്കുവെക്കാന് കഴിയാത്ത എത്രയോ ആകുലതകള് ഓരോ മനുഷ്യന്റെയും ഉള്ളില് നീറിക്കിടക്കുന്നുണ്ടാകും.
