ഡിജിറ്റല്‍ കാലത്ത് എന്തിന് ക്ലാസിക്കുകള്‍ വായിക്കണം?


പുസ്തകങ്ങളിലേക്കുള്ള പ്രവേശനം ഇത്ര എളുപ്പമായ മറ്റൊരു കാലം ഉണ്ടായിട്ടില്ല. എന്നാല്‍ അത് വായനയെ കൂടുതല്‍ ആഴമുള്ളതാക്കിയിട്ടുണ്ടോ?

ഒരിക്കല്‍ ഒരു പുസ്തകം തേടിപ്പോകേണ്ടിയിരുന്നു. അതൊരു യാത്രയായിരുന്നു. നഗരത്തിന്റെ മറ്റേയറ്റത്തുള്ള ഒരു ഗ്രന്ഥശാലയിലേക്ക്, അപരിചിതമായൊരു പുസ്തകശാലയിലേക്ക്, ചിലപ്പോള്‍ മറ്റൊരു നഗരത്തിലേക്ക്. വേണ്ട പുസ്തകം അവിടെയുണ്ടാകുമോ എന്നുപോലും ഉറപ്പില്ല.