ആത്മീയത വറ്റുന്നിടത്ത് മതം സംഘര്‍ഷമാകും

കെ വി നദീര്‍

സകല ശേഷിയും അധികാരവമുണ്ടായിട്ടും ദ്രോഹിച്ചവരോട് പൊറുത്തു കൊടുക്കുകയെന്നത് ആത്മീയതയാണ്.

പ്രവാചകന്‍ മക്ക തിരിച്ചുപിടിച്ച ദിവസം. ഒരു വൃദ്ധന്‍ വന്ന് പ്രവാചകനോട് ചോദിച്ചു: 'ഇന്ന് പ്രതികാരത്തിന്റെ ദിവസമായിരിക്കുമല്ലേ? ഇന്ന് രക്തചൊരിച്ചിലിന്റെ ദിവസമായിരിക്കുമല്ലേ? എതിരാളികളെയൊക്കെയും താങ്കള്‍ വധിക്കുമായിരിക്കും അല്ലേ?'