സ്വകാര്യ ആശുപത്രികളെ വിപണി ഹൈജാക്ക് ചെയ്യുമ്പോള്‍


മനുഷ്യന്റെ നിസ്സഹായാവസ്ഥ മുതലെടുത്ത് കച്ചവടത്തിനുമപ്പുറം ചൂഷണമാണ് ചികിത്സാ മേഖലയില്‍ നടക്കുന്നത്.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ആരോഗ്യ സംവിധാനമാണ് കേരളത്തിനുള്ളത്. ചികിത്സ, സൗകര്യങ്ങള്‍, ഡോക്ടര്‍മാര്‍ എന്നിവയിലൊക്കെ മികവ് ഉറപ്പുവരുത്താന്‍ കേരളത്തിനായിട്ടുണ്ട്.