വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ കൂട്ടത്തോടെ നാടു വിട്ടുപോവുമ്പോള്‍!


കേരളത്തില്‍ നിന്ന് ഇതരനാടുകളിലേക്കുള്ള യുവാക്കളുടെ കുടിയേറ്റം നമ്മെ സംബന്ധിച്ച് എത്രമാത്രം ശുഭകരമാണ്?

ള്‍ഫ് കുടിയേറ്റം കേരളത്തെ സംബന്ധിച്ചിടത്തോളം ലാഭകരമായ ഒന്നായിരുന്നു എന്ന് നിസ്സംശയം പറയാം. അത് അനുഭവിച്ചു ബോധ്യപ്പെട്ട ഒരു സമൂഹമാണ് നമ്മള്‍ എന്നതുകൊണ്ട് അത് പ്രത്യേകം വിശദീകരിക്കേണ്ടതില്ല. എന്നാല്‍ ഇന്ന് കേരളത്തില്‍ നിന്ന് അന്യനാടുകളിലേക്കുള്ള യുവാക്കളുടെ കുടിയേറ്റം കേരളത്തില്‍ വലിയൊരു ചര്‍ച്ചാവിഷയമായി മാറിക്കഴിഞ്ഞു.