വെര്‍ച്വല്‍ അധിനിവേശം; വിഡിയോ ഗെയിമുകളും പശ്ചാത്യന്‍ അഹന്തയും


പുരോഗതി എന്നാല്‍ പശ്ചാത്യരെ അനുകരിക്കല്‍ മാത്രമാണെന്ന അബദ്ധ സങ്കല്‍പം അടിച്ചേല്പിക്കുന്ന വിഡിയോ ഗെയിമുകളെ കുറിച്ച് നാം അറിയേണ്ടതുണ്ട്.

രിത്രം എന്നത് കേവലം കഴിഞ്ഞുപോയ സംഭവങ്ങളുടെ സമാഹാരമല്ല; അത് അധികാരത്തിന്റെ ഭാഷ്യമാണ്. ലോക ചരിത്രത്തെ പശ്ചാത്യരുടെ കണ്ണിലൂടെ മാത്രം വായിക്കുകയും, അവരുടെ സാംസ്‌കാരികവും രാഷ്ട്രീയവുമായ മൂല്യങ്ങളെ സാര്‍വലൗകികമായി അവതരിപ്പിക്കുകയും ചെയ്യുന്ന പ്രവണത നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നുണ്ട്.