മുസ്ലിം വിരുദ്ധ ചാപ്പകളോട്; ഭക്ഷണത്തില്‍ ഞങ്ങള്‍ 'മതം' കലര്‍ത്തുന്നുണ്ട്


മുസ്‌ലിമിനെ നെഗറ്റീവ് ഇമേജില്‍ നിര്‍ത്താന്‍ ഉപയോഗിക്കുന്ന ഹിന്ദുത്വ-യുക്തിവാദ ചാപ്പകളെ മുസ്‌ലിംകള്‍ ക്ഷമാപണത്തോടെ കാണേണ്ടതില്ല.

'കുടിക്കുന്ന വെള്ളത്തില്‍ പോലും മതം കലര്‍ത്തുന്നവന്‍', കുറച്ചുനാളുകള്‍ക്ക് മുന്‍പ് പഴയ ഒരു സഹപാഠി സുഹൃത്തില്‍ നിന്ന് കേട്ട വിളിയാണിത്. ഒരു സംഘ്പരിവാറുകാരന്റെ ജിഹാദി വിളിയും ഹലാലിനെ കുറിച്ച ചര്‍ച്ചയുമൊക്കെ അവയുടെ അര്‍ഥമോ ആശയമോ തെല്ലും മനസ്സിലാക്കാനുള്ള ആഗ്രഹം കൊണ്ടൊന്നുമല്ല.