ഡിജിറ്റല്‍ ഇടങ്ങളില്‍ നിന്ന് ഇടക്ക് അവധിയെടുക്കണം


ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ മിടുക്കന്മാരാവുകയും റിയല്‍ ജീവിതത്തില്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നത് വ്യാപകമായി കാണുന്നു.

ഡിജിറ്റല്‍ ഇടങ്ങള്‍ കുട്ടികള്‍ അടക്കം ഓരോ മനുഷ്യന്റെയും ജീവിതം നിയന്ത്രിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മനുഷ്യന്റെ ചിന്തകളെയും പ്രവൃത്തികളെയും പലപ്പോഴും വികാരങ്ങളെയും വളരെ ശക്തമായ രീതിയില്‍ ഡിജിറ്റല്‍ ഇടങ്ങള്‍ സ്വാധീനിക്കുകയോ അല്ലെങ്കില്‍ നിയന്ത്രിക്കുകയോ തന്നെ ചെയ്യുന്നു എന്നത് യാഥാര്‍ഥ്യമാണ്.