ഒരു സഹോദരനോ സഹോദരിയോ ആവുക എന്നത് ഭൂമിയില്‍ ലഭിക്കുന്ന വിശേഷപ്പെട്ട സമ്മാനമാണ്.
സുഹൃത്തിന്റെ പിതാവ് മരിച്ചതിന്റെ രണ്ടാം നാള്‍ വീട്ടില്‍ ചെന്നപ്പോഴാണ് പിതാവിന്റെ സഹോദരനുമായി ദീര്‍ഘനേരം സംസാരിക്കാനായത്. അവര്‍ രണ്ടു സഹോദരങ്ങള്‍. രണ്ടു പേര്‍ക്കും ഈരണ്ടു മക്കളും. ചേട്ടന് രണ്ട് ആണ്‍കുട്ടികളും അനുജന് രണ്ട് പെണ്‍കുട്ടികളും.
