ജീവന്റെ വില നിര്‍ണയിക്കുന്ന മരുന്നുകുറിപ്പുകള്‍


മരുന്നു ലഭ്യമായിട്ടും വാങ്ങാന്‍ പണമില്ലാതെ ഒരു മനുഷ്യന്‍ നരകിക്കുന്നുവെങ്കില്‍, വൈദ്യശാസ്ത്ര പുരോഗതിക്ക് എന്താണ് അര്‍ഥം?

അന്നും ആശുപത്രിയിലെ ഒപി വിഭാഗത്തില്‍ നല്ല തിരക്കായിരുന്നു. രാവിലെ തുടങ്ങിയ പരിശോധനകള്‍ ഉച്ചയോടടുത്തിട്ടും അവസാനിച്ചിരുന്നില്ല. പുറത്ത് രോഗികളുടെ നീണ്ട നിര. ഓരോരുത്തര്‍ക്കും അവരുടേതായ വേദനകളും പരാതികളും.