ജനസംഖ്യ: ഒരു കുഞ്ഞിന്റെ ചെലവില്‍ കാണാതെ പോകുന്നത്


2024ലെ ദേശീയ സമയവിനിയോഗ സര്‍വേ പ്രകാരം, പ്രതിഫലമില്ലാത്ത വീട്ടുജോലികളില്‍ സ്ത്രീകള്‍ ദിവസം ശരാശരി 289 മിനിറ്റ് ചെലവഴിച്ചു.

കുട്ടിയെ വളര്‍ത്താനുള്ള ചെലവിനെക്കുറിച്ച് പറയുമ്പോള്‍ ആശുപത്രി ബില്ലും സ്‌കൂള്‍ഫീസും വീടിന്റെ വാടകയും ഓര്‍മവരും. എന്നാല്‍ അതിനൊപ്പം കണക്കാക്കേണ്ട മറ്റൊരു ചെലവുണ്ട്: സമയം. പലപ്പോഴും അതിന്റെ വലിയ പങ്ക് നല്‍കുന്നത് സ്ത്രീയാണ്.