സൗഹൃദത്തിന്റെ കുളിരില്‍ തുള്ളിക്കളിച്ചും പൊട്ടിച്ചിരിച്ചും കലപില കൂടിയിരുന്ന വീട് പൊടുന്നനെ മൂകമായി.
കഴിഞ്ഞ മാസമാണ്. കൗമാരക്കാരിയായ മകള്‍ പ്രണയിച്ചയാളുടെ കൂടെ പോയി. അവന്റെ വീട്ടിലേക്കാണ്. സ്വന്തം വീട്ടില്‍ മറ്റാരുമില്ലാത്ത ചെറിയൊരു ഇടവേളയിലായിരുന്നു ആ ഇറങ്ങിപ്പോക്ക്.
