ആകസ്മികമായി വിജയിപ്പിക്കാവുന്ന ഒന്നല്ലാതായി മാറിയിരിക്കുന്നു പാരന്‍റിങ്. ബോധപൂര്‍വം പ്ലാന്‍ ചെയ്തും വായിച്ചും പഠിച്ചും പരിശീലിച്ചും പ്രൊഫഷനല്‍ സഹായം തേടിയും മുന്നോട്ടുപോവണം.
ന്യൂജന്‍ കാലത്തെ പാരന്‍റിംഗുമായി ബന്ധപ്പെട്ട് കണ്‍ഫ്യൂഷനിലായ രക്ഷിതാക്കള്‍ കുട്ടികളുമായി ഇടപഴകുമ്പോള്‍ ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങള്‍.
- അഭിനന്ദനവും പ്രചോദനവും നല്‍കി കുട്ടികളുടെ അഭിമാനവും ആത്മവിശ്വാസവും ഉണര്‍ത്തുക.
 - കുട്ടികളുടെ ജീവിതത്തോട് ചേര്‍ന്നു നടക്കുക, ഏറ്റവും നല്ല സമയം അവരുമായി ഇടപഴകുക.
 - കുട്ടികളില്‍ ഉണ്ടാകാന്‍ ആഗ്രഹിക്കുന്ന ഗുണങ്ങള്‍ രക്ഷിതാക്കളും സ്വായത്തമാക്കാന്‍ ശ്രമിക്കുക.
 - ഗുണാത്മകമായ അച്ചടക്കം അവരുടെ കൂടി താല്‍പര്യത്തോടെ നടപ്പാക്കാന്‍ ശ്രമിക്കുക. അതിര്‍ത്തി രേഖകള്‍ കൃത്യമായി നിര്‍വചിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യുക.
 - കുട്ടികളുമായുള്ള ആശയവിനിമയത്തില്‍ സ്നേഹവും ആദരവും പ്രകടിപ്പിക്കുക. അഭിപ്രായങ്ങള്‍ കേള്‍ക്കുകയും അതിന് മൂല്യം കല്‍പിക്കുകയും ചെയ്യുക.
 - സ്നേഹം തുറന്നു പ്രകടിപ്പിക്കുക, വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും. ഇത് അവരില്‍ സുരക്ഷിതബോധം ഉണ്ടാക്കും.
 - സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ അനുവദിക്കുകയും പ്രശ്നപരിഹാരത്തിനു വേണ്ട ഗൈഡന്‍സ് നല്‍കുകയും ചെയ്യുക. അബദ്ധങ്ങള്‍ സംഭവിക്കുമ്പോള്‍ അതില്‍ നിന്നു പാഠങ്ങള്‍ പഠിക്കാന്‍ അവരെ പ്രാപ്തമാക്കുക.
 - നിയന്ത്രണങ്ങള്‍ വേണ്ടത് എവിടെയാണെന്ന് ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുക. എത്ര സ്ക്രീന്‍ ടൈം വേണം, ഏതു തരം ഭക്ഷണം കഴിക്കണം, ഏതു സമയത്ത് ഉറങ്ങണം, എപ്പോള്‍ ഉണരണം തുടങ്ങിയവ.
 - ശാരീരികാരോഗ്യമാനസികാരോഗ്യ പരിശീലനങ്ങള്‍ക്ക് സാഹചര്യം ഒരുക്കണം. ജിം, ബ്രെയിന്‍ ജിം എക്സര്‍സൈസുകള്‍, ഗെയിമുകള്‍, കോര്‍ട്ടുകള്‍, കലാപരിപാടികള്‍, കുടുംബ യാത്രകള്‍, ആഘോഷങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കണം.
 - ലൈഫ് സ്കില്‍സ് പരിശീലിപ്പിക്കുന്നതിലൂടെ മാനസികാരോഗ്യം നേടിയെടുക്കാന്‍ സഹായിക്കുക.
 - സ്വയം പരിഹാരമുണ്ടാക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ക്ക് മന?ശാസ്ത്ര വിദഗ്ധരുടെ സഹായം തേടുക.
 - രക്ഷിതാക്കളുടെ ഗ്രൂപ്പുകള്‍ രൂപീകരിച്ച് പങ്കുവെക്കലുകള്‍ നടത്തുകയും സൂക്ഷ്മമായ വിഷയങ്ങളില്‍ പരിശീലനം സംഘടിപ്പിക്കുകയും ചെയ്യുക. ഉദാ: മക്കളെ എങ്ങനെ അഭിനന്ദിക്കാം? നോണ്‍ വയലന്‍റ് കമ്യൂണിക്കേഷന്‍ എങ്ങനെ പരിശീലിക്കാം? ഗാഡ്ജറ്റുകളുടെ ഉപയോഗം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, കുട്ടികളുടെ പഠനത്തില്‍ എങ്ങനെ സഹായിക്കാം, കൗമാരക്കാരുടെ മാനസികാരോഗ്യവും ജീവിത നൈപുണികളും, അഡോളസെന്‍റ് മാനേജ്മെന്‍റ്, കുട്ടികളുടെ ആരോഗ്യവും ഭക്ഷണവും, പ്രണയവും ജീവിതവും, പഠന പ്രശ്നങ്ങളുടെ മാനേജ്മെന്‍റ്, കരിയര്‍ ഗോള്‍ സെറ്റിംഗ് തുടങ്ങിയവ.മാതാക്കളുടെ മാത്രം ഉത്തരവാദിത്തമായി പാരന്‍റിങ് മാറുന്നുണ്ട്. രണ്ടു പേരും കൂടി നടത്തിയാല്‍ പോലും വെല്ലുവിളി നേരിടുന്ന ഒരു കാര്യം ഒറ്റയ്ക്ക് നടത്തുന്നതിന്‍റെ പ്രശ്നങ്ങള്‍ വലുതാണ്.
 - ബോധപൂര്‍വമായ പാരന്‍റിങ്: ആകസ്മികമായി വിജയിപ്പിക്കാവുന്ന ഒന്നല്ലാതായി മാറിയിരിക്കുന്നു പാരന്‍റിങ്. ബോധപൂര്‍വമായി പ്ലാന്‍ ചെയ്തും വായിച്ചും പഠിച്ചും പരിശീലനം നേടിയും പ്രൊഫഷണല്‍ സഹായം തേടിയും മുന്നോട്ടുപോകേണ്ടതുണ്ട്.
 - മാതാക്കളുടെ മാത്രം ഉത്തരവാദിത്തമായി ചിലപ്പോഴൊക്കെ പാരന്‍റിങ് മാറുന്നുണ്ട്. രണ്ടു പേരും കൂടി നടത്തിയാല്‍ പോലും വെല്ലുവിളി നേരിടുന്ന ഒരു കാര്യം ഒറ്റയ്ക്ക് നടത്തുന്നതിന്‍റെ പ്രശ്നങ്ങള്‍ വളരെ വലുതാണ്. വീട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ ഒരുമിച്ച് ആലോചിച്ച് ചെയ്യുന്ന ഒരു പ്രക്രിയയായി പാരന്‍റിങ് മാറണം.
 
അതില്‍ മാതാപിതാക്കളും അവരുടെ മാതാപിതാക്കള്‍ ഉണ്ടെങ്കില്‍ അവരും മുതിര്‍ന്ന മക്കളും ഉള്‍പ്പെടണം. ചെറിയ മക്കളുടെ ന്യൂജന്‍ പ്രശ്നങ്ങളില്‍ കൂടുതല്‍ ഇടപെടാന്‍ കഴിയുക മുതിര്‍ന്ന മക്കള്‍ക്കായിരിക്കും.
