നമ്മുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന പ്രാര്‍ഥനകളുടെ സമയം നിശ്ചയിക്കുന്ന ആകാശഗോളങ്ങളെ താല്‍പര്യത്തോടെ നോക്കാന്‍ നാം സമയം കണ്ടെത്താറുണ്ടോ?
വിശുദ്ധ ഗ്രന്ഥത്തില്‍ സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയെക്കുറിച്ചും അവയെ നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള സൂചനകള്‍ ധാരാളമായുണ്ട്. 'അല്‍ ഇന്‍ശിഖാഖ്' (പിളരല്‍) എന്ന അധ്യായത്തില്‍ അല്ലാഹു പറയുന്നു: ''സന്ധ്യാശോഭയെക്കൊണ്ട് ഞാന്‍ സത്യം ചെയ്യുന്നു, രാത്രിയെക്കൊണ്ടും അത് പൊതിഞ്ഞുവെച്ചവയെക്കൊണ്ടും സത്യം ചെയ്യുന്നു, പൂര്‍ണചന്ദ്രനെക്കൊണ്ടും സത്യം ചെയ്യുന്നു, തീര്‍ച്ചയായും നിങ്ങള്‍ ഒരവസ്ഥയില്‍ നിന്ന് മറ്റൊരു അവസ്ഥയിലേക്ക് കയറിക്കൊണ്ടിരിക്കും'' (വി.ഖു 84:1619).
