അംഗീകരിക്കപ്പെടാനുള്ള ആഗ്രഹം പ്രശസ്തിമോഹമായി മാറുമ്പോള്‍ അത് വ്യക്തിയുടെ നൈതികമായ തകര്‍ച്ചയ്ക്ക് വഴിവെക്കുന്നു.
അംഗീകരിക്കപ്പെടാനും ആദരിക്കപ്പെടാനുമുള്ള ആഗ്രഹം മനുഷ്യ മനസ്സിന്റെ ആഴങ്ങളില്‍ കുടികൊള്ളുന്ന ശക്തമായ വികാരങ്ങളിലൊന്നാണ്. നന്മയ്ക്ക് പ്രേരകമാകേണ്ട സ്വാഭാവികമായ ഈ വികാരം, ലക്ഷ്യശുദ്ധി കൈവിട്ട് പ്രശസ്തിമോഹമായി മാറുമ്പോള്‍ അത് വ്യക്തിയുടെ നൈതികവും ആത്മീയവുമായ തകര്‍ച്ചയ്ക്ക് വഴിവെക്കുന്നു.
