പുസ്തകങ്ങള്‍ വെറും സൂക്ഷിപ്പുവസ്തുക്കളായിരുന്നില്ല, ചിന്തയുടെയും സംവാദത്തിന്റെയും അന്വേഷണത്തിന്റെയും ഉപാധികളായിരുന്നു.
വായനയുടെ ചരിത്രത്തില്‍ ഇസ്‌ലാമിക പാരമ്പര്യത്തിന് സവിശേഷമായൊരു തുടക്കമുണ്ട്: 'ഇഖ്‌റഅ്', വായിക്കുക. 'വായിക്കുക, സൃഷ്ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തില്‍' (ഖുര്‍ആന്‍ 96:1).
