നന്ദിയെന്നാല്‍ ഭംഗിയെന്നാണ്

കെ വി നദീര്‍

നന്ദി കാണിക്കുന്നിടത്താണ് ഏതൊരു ജീവിയും സുന്ദരമാകുന്നത്. ഭംഗിയുള്ളവരാകാന്‍ നന്ദിയുള്ളവരാകണം.

മീറ്റിംഗ് കഴിയാന്‍ വൈകിയതു കാരണം രാത്രി 11 മണിയായി വീട്ടിലെത്താന്‍. ഗേറ്റ് തുറന്നപ്പോള്‍ കറുത്തൊരു പൂച്ച കാര്‍ പോര്‍ച്ചിന് അടുത്തായി ഇരിക്കുന്നുണ്ട്. വീട്ടിലെ പതിവുകാരനാണിവന്‍. എല്ലാ പകലും ഷൈല നല്‍കുന്ന ഭക്ഷണത്തിനായി വീടിന്റെ പിന്നാമ്പുറത്തെത്തുന്നവന്‍.