ചേര്ന്നിരിക്കലിന്റെയും പങ്കുവെക്കലിന്റെയും ആകാശം തീര്ക്കാതെ ഒരു മതവും അതിന്റെ അധ്യാപനം പൂര്ത്തീകരിച്ചിട്ടില്ല.
അബ്ദുറഹ്മാനിബ്നു ഔഫിനെ പോലെ അതിസമ്പന്നരും കച്ചവടക്കാരുമായ നിരവധി പേര് പ്രവാചകന്റെ അനുചരന്മാരായി ഉണ്ടായിരിക്കെ എന്തുകൊണ്ടായിരിക്കും മുഹമ്മദ് നബി ഒരു ജൂതന്റെ കയ്യില് തന്റെ പടയങ്കി പണയം വെച്ചിട്ടുണ്ടാവുക?
