പൊരിവെയിലും പെരുംമഴയും സഹിച്ച് മറിഞ്ഞുവീഴേണ്ടതോ മുറിച്ച് വീഴ്‌ത്തേണ്ടതോ ആയ ആപല്‍ക്കാരിയല്ല വാര്‍ധക്യം.
കേരളത്തിന്റെ പുതിയ ഭരണകൂടം മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ലക്ഷ്യമാക്കി മുന്നോട്ടുവെച്ച വയോജന വകുപ്പ്, സംസ്ഥാനത്ത് ചര്‍ച്ചയാവുകയാണ്. ആയുര്‍ദൈര്‍ഘ്യം കൂടുകയും ജനന നിരക്ക് കുറയുകയും ചെയ്യുന്ന സംസ്ഥാനത്തിന് പ്രായം കൂടിവരികയാണ്.
