ഇണക്കം ശരീരത്തിന്റെ തേട്ടമാണ്. പുഞ്ചിരികൊണ്ട് ഇഴചേര്‍ക്കാവുന്നതേയുള്ളൂ സകല അകല്‍ച്ചകളും.
ഏറെ പ്രിയപ്പെട്ടൊരു സുഹൃത്തായിരുന്നു അവന്‍. അവന് ഞാന്‍ ജ്യേഷ്ഠ സഹോദരനെ പോലെയായിരുന്നു. ഒരു തെറ്റിദ്ധാരണയുടെ പുറത്ത് അവനെന്നോട് പിണങ്ങി. പിണക്കം കുറേ നീണ്ടു. കണ്ടാല്‍ മിണ്ടാതെയായി. വഴിമാറി നടക്കാന്‍ തുടങ്ങി.
