കേരളത്തിലെ എല്ലാ മതസമുദായങ്ങളും സര്‍വേയില്‍ റീപ്ലേസ്മെന്റ് നിരക്കിനു താഴെയായിരുന്നു എന്ന വാദം ശരിയല്ല.
ഇന്ത്യയില്‍ ജനസംഖ്യയെക്കുറിച്ചുള്ള ചര്‍ച്ച മതസമുദായങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള ആശങ്കകളിലേക്ക് വഴിമാറാറുണ്ട്. അതിനെ നേരിടാന്‍ കണക്കുകള്‍ മറച്ചുവെക്കേണ്ടതില്ല. അവയുടെ കാലവും അര്‍ഥവും പരിധിയും വ്യക്തമാക്കിയാല്‍ മതി. എന്‍ എഫ് എച്ച് എസ്5 പ്രകാരം ദേശീയതലത്തില്‍ മുസ്ലിംകളുടെ ടി എഫ് ആര് 2.36-ഉം ഹിന്ദുക്കളുടേത് 1.94- ഉം ആയിരുന്നു.
